08:20pm 13 June 2026
NEWS
വനവാസി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പത്ത് പെൺകുട്ടികളുടെ സമൂഹവിവാഹം 14-ന്
12/06/2026  09:35 PM IST
NILA
വനവാസി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പത്ത് പെൺകുട്ടികളുടെ സമൂഹവിവാഹം 14-ന്

​ചെങ്ങന്നൂർ: സ്നേഹത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള കരുതലിന്റെയും ഉദാത്ത മാതൃകയുമായി പത്തനാപുരം ഗാന്ധിഭവൻ്റെ ഇലഞ്ഞിമേൽ ശാഖയായ ഗാന്ധിഭവൻ ദേവാലയത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് വനവാസി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പത്ത് പെൺകുട്ടികളുടെ സമൂഹവിവാഹം 14-ന് നടക്കും. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇപ്പോഴും അകന്നുനിൽക്കുന്ന വനവാസി ജനവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പുതുജീവിതമേകാൻ ഗാന്ധിഭവൻ ഒരുക്കുന്ന കല്യാണമണ്ഡപം കാരുണ്യത്തിന്റെ വിളംബരമാകും.
​14-ന് രാവിലെ ഒൻപതിന് വിവിധ കലാപരിപാടികളോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് പത്തിനു നടക്കുന്ന സാംസ്കാരിക സമ്മേളനവും സമൂഹവിവാഹവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ബ്രഹ്മശ്രീ അടിമുറ്റത്തുമാഠം സുരേഷ് ഭട്ടതിരിപ്പാട് വിവാഹകർമങ്ങൾക്ക് കാർമ്മികത്വം വഹിക്കും.
​ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ, മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ് ചീഫ് ഇമാം സഫലബത്ത് ദാരിമി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.   ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ , ഗാന്ധിഭവൻ പത്തനാപുരം ചെയർപേഴ്സൺ ഡോ. ഷാഹിത കമാൽ, ഡോ. സോണിയ സുരേഷ്,
വെൽഫയർ  ഓഫീസർ ബാബു കല്ലൂത്ര
 എന്നിവർ പ്രസംഗിക്കും
​. ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
​ വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനും വധൂവരന്മാരെ അനുഗ്രഹിക്കാനും വിപുലമായ ക്രമീകരണങ്ങളാണ് ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.